ടിക്ടോക് വീഡിയോയിലൂടെ മലയാളിയുടെ മനം കവര്‍ന്ന ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തലച്ചോറിന് ബാധിച്ച ഗുരുതരമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ആരുണി തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.
ടിക്ക് ടോകിലൂടെയും യൂട്യൂബിലൂടെയും നിരവധി ആരാധകരെ നേടിയ താരമാണ് ആരുണി. അതുകൊണ്ടുതന്നെ ആരുണിയുടെ അപ്രതീക്ഷിത വേർപാട് ഉൾക്കൊള്ളാനാകാതെ പകച്ചുനിൽക്കുകയാണ് സൈബർ ലോകം.
https://www.facebook.com/jayan.ct/posts/3011887382216309
കടുത്ത പനിയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച പുലർച്ചെ എട്ട് മണിയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. എഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആരുണി. ഒരു വർഷം മുൻപാണ് ആരുണിയുടെ പിതാവ് സനോജ് സൗദിയിൽ വാഹനപകടത്തിൽ മരണമടഞ്ഞത്.
അതേസമയം രോഗകാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല. കുട്ടിയുടെ തൊണ്ടയില്‍ നിന്നുള്ള ശ്രവമെടുത്ത് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ മരണ കാരണം വ്യക്തമാകുകയുള്ളൂ.
ഇതേ തുടർന്ന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രം പ്രദേശത്ത് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ടിക് ടോക് വിഡിയോയിലൂടെ സുപരിചിതയാണ് ആരുണി എസ് കുറുപ്പ്.
Discussion about this post