കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് നേതാക്കള്‍ പിടിയില്‍. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണ്ഡലം കമ്മിറ്റി അംഗം ഷിജുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പോസ്റ്റര്‍ ഒട്ടിക്കാന്‍ പ്രവര്‍ത്തകര്‍ എത്തിയ വാഹനം ഓടിച്ച കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടങ്ങി.
മൂന്നുപേരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് പോസ്റ്ററിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. മൂന്നുപേര്‍ക്കുമെതിരെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് പോലീസ് ചുമത്തുക. ഇവര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ ഉള്‍പ്പെടെ ആലപ്പുഴ നഗരത്തിലെ മൂന്നിടങ്ങളിലാണ് കാനത്തിനെതിരായ പോസ്റ്റര്‍ കണ്ടെത്തിയത്. വിഷയത്തില്‍ മൂന്നുപേര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ അച്ചടക്ക നടപടി ഉണ്ടാകും
Discussion about this post