പീഡനപരാതിയില്‍ കോടതി നിര്‍ദ്ദേശമുണ്ടായിട്ടും പ്രതി ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്. ഡിഎന്‍എ പരിശോധനയ്ക്ക് സാംപിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ഇവര്‍ ആരോപിക്കുന്നു. ഡിഎന്‍എ പരിശോധനയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെങ്കില്‍ ഇനിയും ബിനോയ് ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്നും യുവതിയും ഇവരുടെ അഭിഭാഷകനും അറിയിച്ചു.
കുട്ടിയുടെ പിതൃത്വം ഉള്‍പ്പടെയുള്ള വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 53 എ പ്രകാരം പ്രതിയുടെ ഡി എന്‍ എ പരിശോധന പൂര്‍ത്തിയാക്കണം.അന്വേഷണ ഉദ്യോഗസ്ഥന് പല തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ രക്ത സാമ്പിള്‍ നല്‍കാത്ത ബിനോയ് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് അഭിഭാഷകന് അബ്ബാസ് മുഖ്ത്യാര്‍ വ്യക്തമാക്കുന്നു.
ബിനോയിയും യുവതിയുമായുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. യുവതിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാലുടന്‍ ബിനോയിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്നും അഭിഭാഷകന് അറിയിച്ചു.
Discussion about this post