സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാന്‍സഭ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ ജയനാണ് ഇക്കാര്യം അറിയിച്ചത്. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
എഐവൈഎഫ് നേതാക്കളാണ് പോസ്റ്ററൊട്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് എഐവൈഎഫ് നേതാക്കളെ അറസ്റ്റ് ചെയ്തു. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ നോര്‍ത്ത് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു
Discussion about this post