ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ താരങ്ങളെ കുറിച്ചും സിനിമയെക്കുറിച്ചും പങ്കുവെച്ച് മോഹന്‍ലാല്‍. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.മോഹൻലാൽ തന്നെയാണ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ താരങ്ങളെ പരിചയപ്പെടുത്തിയത്
https://www.facebook.com/ActorMohanlal/videos/336601727282591/
വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വാസ്കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹന്‍ലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്കോ ഡ ഗാമയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടല്‍ മാര്‍ഗമുള്ള വ്യാപാരം ഉള്‍പ്പെടെയുള്ള ചരിത്രവും സിനിമയില്‍ ചര്‍ച്ചയാകും.
ത്രി ഡി ചിത്രമായാണ് ബറോസ് എത്തുക. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും
Discussion about this post