സബ്സിഡി രഹിത പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 62.50 രൂപയുടെ കുറവാണ് ഉളളത്.പുതുക്കിയ വില ഇന്ന് മുതൽ ലഭ്യമാണ്. തുടർച്ചയായ രണ്ടാം മാസവും പാചക വാതക വില കുറച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില കുറഞ്ഞതാണ് ഇന്ത്യയിലും കുറയാൻ കാരണം. 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 574.50 രൂപയായി. വില കുറയ്ക്കുന്നതിന് മുൻപ് 637 രൂപ ആയിരുന്നു.
കഴിഞ്ഞ മാസവും സബ്സിഡി രഹിത പാചക വാതകത്തിന്റെ വില കുറച്ചിരുന്നു. 100 രൂപയാണ് കഴിഞ്ഞ മാസം കുറച്ചത്. രണ്ടുമാസമായി പാചക വാതകത്തിന് 162 രൂപ കുറച്ചിട്ടുണ്ട്.
Discussion about this post