സ്പെഷ്യല്‍ ചിക്കന്‍ വിഭവത്തിന് ‘അയ്യര്‍ ചിക്കന്‍’ എന്ന് പേരു നല്‍കിയതിന് പുലിവാലു പിടിച്ചിരിക്കുകയാണ് ഹോട്ടലുടമ. തമിഴ്നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന ‘മിലഗു’ എന്ന ഹോട്ടലാണ് ചിക്കന്‍ വിഭവത്തിന് ‘കുംഭകോണം അയ്യര്‍ ചിക്കന്‍’ എന്ന പേരുനല്‍കിയത്.
മാംസഭക്ഷണത്തിന് അയ്യര്‍ എന്ന പേരു നല്‍കിയതിനെതിരെ ബ്രാഹ്മിന്‍സ് അസോസിയേഷന്‍സ് ഉള്‍പ്പെടെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ചിക്കന്‍ വിഭവത്തിന്റെ പേരു മാറ്റി.
സംഭവത്തില്‍ ഹോട്ടലുടമ ക്ഷമ ചോദിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ അടക്കം സ്പെഷ്യല്‍ ചിക്കന്‍ വിഭവത്തിന് കുംഭകോണം അയ്യര്‍ ചിക്കന്‍ ചിക്കന്‍ എന്ന പേരു നല്‍കിയത് മാറ്റുമെന്ന് ഹിന്ദുസംഘടനകള്‍ക്ക് ഹോട്ടലുടമ ഉറപ്പുനല്‍കിയിട്ടുണ്ട്.
Discussion about this post