കേരള സർവകലാശാല സെനറ്റിലേക്ക് നാമ നിർദ്ദേശം ചെയ്ത സി.പി.എം പ്രതിനിധികളെ ഗവർണ്ണർ നീക്കി. അഡ്വക്കറ്റ് ജി.സുഗുണൻ, ഷിജുഖാൻ എന്നിവരുടെ പേരുകളാണ് ഗവർണ്ണർ ഒഴിവാക്കിയത്.
ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാല വൈസ് ചാൻസലർ വഴി ഗവർണ്ണർക്ക് സമർപ്പിക്കുന്ന സെനറ്റ് പാനൽ അതേപടി അംഗീകരിക്കലാണ് പതിവ്. എന്നാൽ ജസ്റ്റിസ് പി.സദാശിവം ഗവർണ്ണറായതോടെ സെനറ്റിലേക്കും സിൻഡിക്കേറ്റിലേക്കും ശുപാർശ ചെയ്യുന്നവരുടെ പ്രവർത്തിപരിചയവും ബയോഡാറ്റയും പരിശോധിക്കാറുണ്ട്.
ഇത്തവണയും പരിശോധന നടത്തി ഒഴിവാക്കുകയായിരുന്നു.നേരത്തെ സിൻഡിക്കേറ്റ് അംഗങ്ങളായിരുന്നു സുഗുണനും ഷിജുഖാനും. ഇവരുടെ പേര് ഗവർണ്ണർ ഒഴിവാക്കുകയായിരുന്നു.
Discussion about this post