സിഒടി നസീര്‍ വധശ്രക്കേസില്‍ എഎന്‍ ഷംസീറിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു.എംഎല്‍എ ബോര്‍ഡ് വെച്ച കാറാണ് കസ്റ്റഡിയിലെടുത്തത്.ഈ കാറില്‍ വെച്ചാണ് നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത്.എംഎല്‍എയുടെ സഹോദരന്റെ പേരിലുള്ള കാറാണിത്.സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനും ഷംസീര്‍ ഇതേ കാറില്‍ വന്നതൊക്കെ വലിയ വിവാദമായിരുന്നു.
അതേസമയം എംഎല്‍എ ബോര്‍ഡ് വച്ച് ഷംസീര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഈ കെഎല്‍ 07 സിഡി 6887 എന്ന കാറാണ് ബോര്‍ഡ് മാറ്റിയ ശേഷം സ്റ്റേഷനിലെത്തിച്ചത്.എംഎല്‍എയ്ക്ക് തന്നോടുള്ള വിദ്വേഷത്തെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സിഒടി നസീര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് ദിവസങ്ങൾക്ക് മുൻപ് മെയ് 18-ാം തീയതിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ ഗേൾസ് സ്കൂൾ പരിസരത്ത് വെച്ച് സിഒടി നസീർ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. തലയ്ക്കും വയറിനും കൈകാലുകൾക്കും വെട്ടേറ്റ നസീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.
Discussion about this post