രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കുന്നുവെന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച് .ഡി. കുമാരസ്വാമി . രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.യാദൃശ്ചികമായാണ് താൻ രാഷ്ട്രീയത്തിൽ വന്നതെന്നും മുഖ്യമന്ത്രിയായത് അവിചാരിതമായാണെന്നും കുമാരസ്വാമി പറഞ്ഞു.
രണ്ട് തവണ മുഖ്യമന്ത്രിയാകാൻ ദൈവം അവസരം നൽകിയിട്ടും ആരേയും തൃപ്തിപ്പെടുത്താൻ തനിക്ക് സാധിച്ചില്ല, കഴിഞ്ഞ 14 മാസം കൊണ്ട് സംസ്ഥാനത്തിനു വേണ്ടി നിരവധി വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചതിൽ സംതൃപ്തി ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ രാഷ്ട്രീയം എവിടേക്കാണ് പോകുന്നതെന്ന് നിരീക്ഷിച്ചു വരികയാണ്.
കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ഹൃദയത്തിൽ താൻ എന്നുമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.
Discussion about this post