മുംബൈ: റിസർവ് ബാങ്കിന്റെ സാമ്പത്തിക അവലോകന യോഗം നാളെ ആരംഭിക്കും. യോഗം ബുധനാഴ്ച വരെ നീണ്ടു നിൽക്കും. സാമ്പത്തിക സ്ഥിതി വിലയിരുത്തി ധനനയത്തിൽ തീരുമാനനുണ്ടാകും. പലിശ നിരക്കുകൾ കുറക്കാൻ സാദ്ധ്യത കാണുന്നു.
യോഗ തീരുമാനങ്ങൾ റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത് ദാസ് ബുധനാഴ്ച വിശദീകരിക്കും. റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ കുറവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് പലിശ നിരക്കുകളിൽ കുറവുണ്ടാക്കുമെന്ന സൂചന നൽകുന്നു. ആഗോള തലത്തിൽ നിലനിൽക്കുന്ന വ്യാപാര യുദ്ധങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
രാജ്യത്തെ സാമ്പത്തിക വളർച്ച ഏഴ് ശതമാനത്തിലെത്തിക്കാനുള്ള നടപടികൾ യോഗം വിശകലനം ചെയ്യും. ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വ്യാപാര യുദ്ധങ്ങളുടെ ഗുണഫലങ്ങൾ ഇന്ത്യയ്ക്ക് എത്ര കണ്ട് ഗുണകരമാകുമെന്നതും യോഗം വിലയിരുത്തും.
Discussion about this post