ജമ്മുകാശ്മീരിലെ പ്രതിസന്ധികൾക്കിടയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇരു സഭകളെയും അഭിസംബോധന ചെയ്യും. രാവിലെ 11 ന് രാജ്യസഭയിലും 12 ന് ലോക്സഭയിലും സംസാരിക്കും. പാർലമെന്റ് നടപടി ക്രമങ്ങൾ രാവിലെ വൈകുമെന്ന് രാജ്യസഭ ചെയർപേഴ്സൺ അറിയിച്ചു.അതേ സമയം ബി.ജെ.പി എം.പിമാർ ഇരു സഭകളിലും എത്തണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി പാർലമെന്റിൽ എത്തിച്ചേർന്നു.അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും ഉടൻ തന്നെ കാശ്മീർ വിട്ട പുറത്ത് പോകണമെന്ന നിർദ്ദേശവും,സർക്കാർ വൻ സുരക്ഷ ഒരുക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് അനിശ്ചിതത്വം തുടരുകയാണ്. അജിത് ദോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Discussion about this post