സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിനെതിരെ പരാതി നല്കിയ ഐപിഎസ് ഉദ്യോഗസ്ഥന് അമിതാഭ് ഠാക്കൂറിനെതിരെ കേസ്. ബലാത്സംഗ കുറ്റത്തിനാണ് ഠാക്കൂറിനെതിരെ കേസെടുത്തിരിക്കുന്നത്. മുലായം സിങ്ങ് ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ടാക്കൂര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
ജര്‍സാനയില്‍ നടന്ന ഒരു പരിപാടിക്കിടെ ഠാക്കൂറിനു നേരെ ആക്രമണമുണ്ടായികുന്നു. അന്ന് മുലായം സിങ്ങ് ഇടപെട്ടാണ് താക്കൂറിനെ രക്ഷപ്പെടുത്തിയത്. ഠാക്കൂറും സാമൂഹിക പ്രവര്‍ത്തക നുതന്‍ താക്കൂറും ചേര്‍ന്ന് അഖിലേഷ് യാദവ് മന്ത്രിസഭയിലെ ഖനന മന്ത്രിക്കെതിരെ എഫ്ഐആര്‍ തയാറാക്കിയിരുന്നു. വ്യാജക്കേസുകള്‍ ചമയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു എഫ്ഐആര്‍. ഇതേത്തുടര്‍ന്ന് ഫോണില്‍ വിളിച്ച മുലായം ജസാര്ന സംഭവത്തിന്റെ തനിയാവര്‍ത്തനം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.
Discussion about this post