ഡല്‍ഹി സാക്കിര്‍ നഗറിലെ ഫ്ളാറ്റിലുണ്ടായ വന്‍ തീപിടിത്തതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര് മരിച്ചു. 11 പേര്‍ക്ക് പരിക്ക്. ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടത്തില്‍ പൂലര്‍ച്ചെ 2 മണിയോടെയാണ് അപകടം നടന്നത്, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.
ജാമിയ മിലിയ സര്‍വകലാശാലയുടെ തൊട്ടടുത്താണ് തീപിടിത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകടത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി രക്ഷപെടാനുള്ള ശ്രമത്തിനിടെ കുറച്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെട്ടിടത്തിന് ചുറ്റും നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തില്‍ കത്തി നശിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍ രാത്രി മുഴുവന്‍ ശ്രമിച്ചാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
Discussion about this post