കശ്മീര്‍ പുനസംഘടനയില്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന് അനിവാര്യമായ തീരുമാനമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ബില്ലിനെതിരെ രാഹുല്‍ഗാന്ധി ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാട് ജ്യോതിരാദിത്യ സിന്ധ്യ സ്വീകരിച്ചത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.
നേരത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയം ലോകസഭ പാസാക്കി. വോട്ടെടുപ്പിലാണ് പ്രമേയം പാസായത്. 366 പേര് പിന്തുണച്ചു. 66 പേര് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.ഒരു വോട്ട് അസാധുവായി.
Discussion about this post