റിയാദ്:വ്യക്തി സ്വാതന്ത്യത്തെ ഏറെ വിലമതിക്കുന്ന അമേരിക്കയുടെ പ്രഥമവനിത മിഷേല്‍ ഒബാമ സൗദി യാത്രയില്‍ ഏറെ അസ്വസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശരീരം മൂടുന്ന വസ്ത്രം ധരിക്കുന്നതുള്‍പ്പടെ വസ്ത്രധാരണത്തില്‍ സൗദി പുലര്‍ത്തുന്ന നിര്‍ദ്ദേശങ്ങള്‍ മിഷേലിനെ അസ്വസ്ഥയാക്കി. സൗദിയിലെ ആചാരമനുസരിച്ച് നാട്ടിലെത്തുന്ന വിദേശവനിതകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാണ്.മുഖം ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ പുറത്ത് കാട്ടുന്നതിലും നിരോധനം ഉണ്ട്. ഇതനുസരിച്ച് കയ്യും കാല്പാദവും മൂടുന്ന തരത്തിലുള്ള വേഷം മിഷേല്‍ ധരിച്ചെങ്കിലും കഴുത്തും തലയും മൂടൂന്ന സ്ക്കാര്‍ഫ് ധരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
പുതിയ വസ്ത്രധാരണത്തിലും ആചാരരീതിയിലും മിഷേല്‍ അസ്വസ്ഥയാണെന്ന് അവരുടെ ഫോട്ടോകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. സൗദിയിലെ പ്രമുഖ വ്യക്തികള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ മിഷേല്‍ ശ്രമിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതും അവരെ വിഷമിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ ഏറെ ഉല്ലാസവതിയായിരുന്നു മിഷേല്‍. അവരുടെ ഇഷ്ടവസ്ത്രമായ മുട്ടറ്റം വലിപ്പമുള്ള പതിവ് വസ്ത്രമായിരുന്നു മിഷേല്‍ ധരിച്ചിരുന്നത്. സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി അറേബ്യ. പലപ്പോഴും അമേരിക്ക-സൗദി ബന്ധത്തിന് ഉലച്ചില്‍ തട്ടുന്ന തരത്തില്‍ സൗദിയിലെ ആചാരങ്ങള്‍ അമേരിക്കയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
താജ്മഹല്‍ സന്ദര്‍ശനം റദ്ദാക്കിയാണ് അബുല്ല രാജാവിന്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ ഒബാമയും പത്നിയും സൗദിയിലേക്ക് ഹ്രസ്വസന്ദര്‍ശനത്തിനായി പുറപ്പെട്ടത്.
ശിരോവസ്ത്രം ധരിക്കാന്‍ മിഷേല്‍ വിസമ്മതിച്ചത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കുമ്പോള്‍ മിഷേല്‍ ഒബാമ ശിരോവസ്ത്രം ധരിച്ചിരുന്നെന്നും, ഇന്തോന്വേഷ്യയിലെ പള്ളിയില്‍ അവര്‍ തനമൂടിയിരുന്നെന്നുമാണ് വിമര്ശചകര് ചൂണ്ടിക്കാണിക്കുന്നത്
Discussion about this post