കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ തെരുവ് കച്ചവടക്കാരെ സന്ദര്‍ശിച്ചു. രാജ്യ തലസ്ഥാനത്ത് പാവപ്പെട്ടവര്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അതിക്രമങ്ങളില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണമേകാന്‍ പ്രത്യേക നിയമം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ടവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല, ഇതിനാലാണ് താന്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ക്ക് താന്‍ പരിഹാരം കാണുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ രഖുബീര്‍ നഗര്‍ പ്രദേശത്താണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും പിസി ചാക്കോയും രാഹുലിനെ അനുഗമിച്ചു
Discussion about this post