മഴ ശക്തി പ്രാപിച്ചതോടെ നാളെയും മൂന്ന് ജില്ലകളില്‍ റെഡ് ലര്ട്ട് പ്രഖ്യാപിച്ചു. അതേസമയം കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയിരിക്കുന്നത്. അതിനിടെ സഹായവുമായി നടന് ടൊവിനോ തോമസ് രംഗത്തെത്തി.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സഹായ വാഗ്ദാനവുമായി താരം രംഗത്തെത്തിയത്.
https://www.instagram.com/p/B0-NvrsjaG8/?utm_source=ig_web_copy_link
കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.
‘എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനില്‍ക്കാതെ വെള്ളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളൂ, മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല’ എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് ടൊവിനോയുടെ കുറിപ്പ്. നമുക്ക് ഒന്നിച്ച് അതിജീവിക്കാം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്.
Discussion about this post