കേരള സർക്കാരിന് സാമ്പത്തിക പരാധീനത പ്രശ്നം ഇല്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ.കഴിഞ്ഞതവണ പ്രളയസഹായമായി അനുവദിച്ച തുകയിൽ 1400 കോടി രൂപ കേരളം ഉപയോഗിച്ചിട്ടില്ല.കഴിഞ്ഞതവണ 2047 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സർക്കാരിന്റെ കയ്യിലുണ്ട്.
സംസ്ഥാനം കൂടുതൽ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും കഴിഞ്ഞ തവണ അനുവദിച്ച തുകയുടെ മിച്ചം സർക്കാരിന്റെ കയ്യിലുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്നം കേരളത്തിന് ഇല്ലെന്ന് മുരളീധരന് പറഞ്ഞു.
അതേസമയം കേരളത്തിന് അടിയന്തരദുരിതാശ്വാസത്തിന് 52. 27കോടി ഇക്കൊല്ലം അനുവദിച്ചെന്നും മുരളീധരൻ അറിയിച്ചു. സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ കേന്ദ്രം നല്കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്
Discussion about this post