പ്രധാനമന്ത്രിയുടെ ‘സ്വച്ഛ് ഭാരത്’ പദ്ധതിയെ പ്രശംസിച്ചു കൊണ്ടുള്ള കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. പ്രധാനമന്ത്രി കൊണ്ടു വന്ന പുതിയ ശുചിത്വ നിയമം തനിക്കിഷ്ടമായെന്നാണ് വീഡിയോയിൽ പെൺകുട്ടി പറയുന്നത്.
‘ധാരാളം നല്ല നിയമങ്ങൾ കൊണ്ടു വന്ന മോദി ദാദായെ എനിക്കിഷ്ടമാണ്. എല്ലാവരും വീടുകൾ വൃത്തിയായി സൂക്ഷിക്കാനും മാലിന്യം ചവറ്റ് കുട്ടയിൽ ഉപേക്ഷിക്കാനും അദ്ദേഹം പറയുന്നു. നമ്മൾ അത് ചെയ്താൽ നമുക്ക് വളരെ നല്ലതാണ്.’ പെൺകുട്ടി വീഡിയോയിൽ പറയുന്നു.
Swachhta has touched a chord with Gen Next. A special message for Modi Dada. @narendramodi pic.twitter.com/0EZkZG78kx
— Smriti Z Irani (Modi Ka Parivar) (@smritiirani) August 11, 2019
2014 ഒക്ടോബർ മാസം രണ്ടാം തീയതിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശുചിത്വ ഭാരതമാണ് ഗാന്ധിജിക്ക് നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആഴ്ചയിൽ രണ്ട് മണിക്കൂർ നേരം ശുചിത്വത്തിനായി നീക്കി വെക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. പരിപാടിക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ച പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്വന്തമായി മാതൃക കാട്ടുകയും ചെയ്തിരുന്നു.
പെൺകുട്ടിയുടെ വീഡിയോ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്.
Discussion about this post