‘വസ്ത്രം നല്കിയ നൗഷാദിനെ ചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രി ജീവന് ബലിയര്‍പ്പിച്ച ലിലുവിനെ മറന്നതെന്തേ?’ ‘ഷെയിം ഓണ്‍ യു’വിളിയുമായി സോഷ്യല്‍ മീഡിയ
പ്രളയദുരിതാശ്വവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനിട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. കോഴിക്കോട് കുണ്ടായിത്തോട് രക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന് അര്‍പ്പിച്ച യുവാവിനെ മുഖ്യമന്ത്രി അനുസ്മരിക്കാത്തതാണ് വിവാദമായത്. മരിച്ച ലിലു സേവാഭാരതിക്കാരനായിരുന്നത് കൊണ്ടാണോ മുഖ്യമന്ത്രി അക്കാര്യം വിട്ടു കളഞ്ഞതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
പെരുന്നാള്‍ ദിനത്തില്‍ എറണാകുളം ബ്രോഡ്വെയിലെ തന്റെ വസ്ത്രശേഖരം ദുരിതാശ്വാസ വളണ്ടിയര്‍മാര്‍ക്ക് നല്കിയ നൗഷാദിനെയും, പോക്കറ്റ് മണിശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ തിരുവന്തപുരം സ്വദേശിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയും അഭിനന്ദിച്ച് ഇന്നലെ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതിയിരുന്നു. ഇതില്‍ മരിച്ച ലിലുവിന്റെ പേര് എന്ത് കൊണ്ട് പരിഗണിക്കാതെ പോയി എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
https://www.facebook.com/PinarayiVijayan/posts/2435989583159524?__xts__[0]=68.ARB_timwjMKNYBfISnXAQARzN9WVfMZvzGjfCc6vohlqnx1tCWZIvtmO5Y7Lbp5nvgdxd1vt8uYEfGrc1uRhQTu6RcbGpWJbgK1SJvCVQMfrxCY7IuUYoTv5ZHgtlZ1mtGoi7F-tRd_Pl73ZrMyrSliqVyyAO2xfo4nOi4cLKRbP5QEu-r8F8Mh6as7SW85o3tzl4y8c2qYvC8Dwx23_kuN3mDsVBXd7HZ1xKWg4j_1x89ZK3UqKvbYTXx8FTfmPBmB-0OSwVCcE8MEQ2WRCVRXXW3ZZfMchOLKKeLRBQW2nswW4DNJEt30mOcI8VbrMfttBo_BAO-0f7bg4oeLdEQ1COw&__tn__=-R
വസ്ത്രം നല്‍കുന്നതിലും എത്ര വലുതാണ് ജീവന് നല്‍കുന്നത് എന്നറിയുമോ എന്നാണ് ചിലരുടെ ചോദ്യം. ലിനു ആര്‍എസ്എസ് പ്രവര്‍ത്തകനായത് കൊണ്ടാണോ അദ്ദേഹത്തെ വിട്ടു കളഞ്ഞത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. എന്തിലും രാഷ്ട്രീയം കാണുന്ന കുബുദ്ധിയാണ് ഇതെന്നാണ് വിലയിരുത്തല്‍. മതേതരത്വത്തിന്റെ ഇരട്ടതാപ്പ് എന്നും ചിലര്‍ പരിഹസിക്കുന്നു. ജീവനേക്കാള്‍ വില വസ്ത്രത്തിനുണ്ടെന്നറിഞ്ഞ പ്രളയകാലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിന് താഴെയുള്ള വിമര്‍ശനങ്ങള്‍.
Discussion about this post