ബംഗലൂരു: കർണ്ണാടകയിലും രൂക്ഷമായ മഴക്കെടുതി തുടരുന്നു. ഇതു വരെ 48 പേർ മരിച്ചു. 12 പേരെ കാണാതായി.
ബെലഗാവി ജില്ലയിൽ 13 പേർ മരിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്. ഇതു വരെ 4,08,322 പേരെ രക്ഷപ്പെടുത്തിയതായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ 1,224 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,93,956 പേർ കഴിയുന്നു. ദുരിതത്തിൽ 767 വളർത്തു മൃഗങ്ങൾ ചത്തതായും ഔദ്യോഗിക കണക്കുകളിൽ പറയുന്നു.
കേരളം, കർണ്ണാടക, ഗോവ മേഖലകളിൽ ഈ മാസം പതിനഞ്ചാം തീയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
തെക്കൻ കേരളത്തിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Discussion about this post