കാളിയമ്പി
ബക്രീദിനു സാധാരണ ആടുകളേയാണ് ബലികൊടുക്കുന്നത്. പാകിസ്ഥാന്റെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ അബ്ദുള്‍ ബസിത് ഈ ബക്രീദ് സമയത്ത് ബലിനല്കിയിരിയ്ക്കുന്നത് തന്റെ ആട്ടിന്‍കൂട്ടത്തിലെ ഒരു മുഴുത്ത ആടിനെത്തന്നെയാണ്. ശോഭാ ദേ. കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ലേഖനം 2016ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ശോഭാ ദേ എഴുതിയത് പാകിസ്ഥാന്റെ ആവശ്യപ്രകാരമായിരുന്നു എന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലാണ് അബ്ദുള്‍ ബസിത് ഒരു അഭിമുഖത്തില്‍ നടത്തിയത്.
അബ്ദുള്‍ ബസിത് വെറുതേ ഒന്നും പറയില്ല. എവിടെ എങ്ങനെ എന്തൊക്കെ വാക്കുകള്‍ ഉപയോഗിയ്ക്കണമെന്ന് ആര്‍ക്കറിയില്ലേലും ഹൈക്കമ്മീഷന് തലവനായി ഇന്ത്യയിലേക്ക് പാകിസ്ഥാന് തിരഞ്ഞെടുത്തയച്ച നയതന്ത്രജ്ഞന് എന്തായാലുമറിയാം. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്റെ ജര്‍മ്മന്‍ അംബാസിഡറുമായിരുന്നു അബ്ദുള്‍ ബസിത്. അതായത് തികഞ്ഞ നയതന്ത്ര വിദഗ്ധന്‍. അയാള്‍ പറഞ്ഞത് വളരെ കണക്കുകൂട്ടിത്തന്നെയാണ്. ശോഭാ ദേ ഈ ആരോപണം നിഷേധിയ്ക്കുമെന്നും അയാള്‍ക്കറിയാം. അതുകൊണ്ട് തന്നെ മതിയായ തെളിവുകള്‍ ഉള്ളതുകൊണ്ട് തന്നെയാവും അയാളിത് പറഞ്ഞത്.
പക്ഷേ തങ്ങള്‍ക്ക് സ്വാധീനിയ്ക്കാനാവുന്ന വിശ്വസ്തയായ ഒരു ‘അസറ്റിനെ’, ചില്ലിക്കാശിനോ, മറ്റു താല്‍പ്പര്യങ്ങള്‍ക്കോ വേണ്ടി സ്വന്തം നാടിനെ ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ഒരു വിലപ്പെട്ട സാംസ്കാരിക നായയെ എന്തിനു പാകിസ്ഥാന് ബലിനല്‍കണം? എന്തിനവരെ എക്സ്പോസ് ചെയ്യണം?. കൂട്ടത്തിലെ മുഴുത്ത ആടിനെത്തന്നെ കഴുത്തറുത്ത് നല്കാന് ‘പരമകാരുണിക’ന്റെ മുന്നിലല്ലല്ലോ ഇന്ത്യന്‍ കാഫിറുകളുടെ മുന്നിലല്ലേ ശോഭാ ദേയെ ബലിനല്‍കിയത്? ആ സാദ്ധ്യത എന്തിനാണ് പാകിസ്ഥാന് പരീക്ഷിച്ചത്?
ഉത്തരം വളരെ ലളിതമാണ്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യാക്കാരുടെ കണ്ണില്‍ മണ്ണുവാരിയെറിഞ്ഞുള്ള പരിപാടിയ്ക്ക് പാകിസ്ഥാന് പഴയ പോലെ ആളുകിട്ടുന്നില്ല. ഞങ്ങക്ക് തരിഗാമിയെ കാണണം എന്ന വിതുമ്പിക്കരച്ചിലോടെ കാശ്മീരിലേക്ക് വച്ചുപിടിച്ച യെച്ചൂരി രാജമാരുടെ പൊന്നരിവാള്‍ നാടകങ്ങള്‍ക്ക് പഴയപോലെ ഓഡിയന്സിനെക്കിട്ടുന്നില്ല.
പാകിസ്ഥാന്റെ എല്ലിന് കഷണങ്ങള്‍ നക്കിക്കിടന്ന സാംസ്കാരിക നായകള്‍ ശോഭാ ഡേയെപ്പോലെ അനേകമെണ്ണമുണ്ടെന്ന് മനസ്സിലാക്കാന്‍ അരിയോ ചപ്പാത്തിയോ രണ്ടുമോ കഴിയ്ക്കുന്നവര്‍ക്ക് അധികം പഠിപ്പൊന്നും വേണ്ട. ആ സാംസ്കാരിക നായകള്‍ വേണ്ടപോലെ കുരയ്ക്കുന്നില്ലെന്ന് പാകിസ്ഥാനൊരു സങ്കടമുണ്ടെന്ന് തോന്നുന്നു. നീയൊക്കെ ഞങ്ങളുടെ എച്ചില് നക്കിയിട്ട് നല്ലപോലെ കുരച്ചില്ലെങ്കില്‍ ഇതുപോലെ പേരുകള്‍ വെളിപ്പെടുത്തും എന്ന് ആ സാംസ്കാരികനായകള്ക്കൊരു മുന്നറിയിപ്പായാണ് ആ കൂട്ടത്തിലെ അധികം മുഴുപ്പൊന്നുമില്ലാത്ത ശോഭാ ഡേയെ തന്നെ ഈ പെരുന്നാളിനു കശാപ്പാക്കിയത്.
ഇനി തങ്ങളേയും ഇതുപോലെ ബിസ്മി ചൊല്ലി കശാപ്പാക്കുമോ എന്ന് ഭയന്ന് പാകിസ്ഥാനില്‍ നിന്ന് നേരത്തേ വാങ്ങി നക്കിയിട്ടുള്ളവന്മാരൊക്കെ ഇനി കൂട്ട ഓരിയിടല്‍ നടത്തുമെന്നാവും പാകിസ്ഥാന്റെ വിശ്വാസം. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയില്‍ പാലസ്തീനിലേയും ചെച്നിയയിലേയും ചിത്രമൊക്കെക്കാട്ടി കാശ്മീരിലെ ഫോട്ടോയാണെന്ന് പറഞ്ഞ് കള്ളക്കരച്ചില് നടത്താന്‍ പോകുമ്പോള്‍ ഇന്ത്യയിലെ നായകളുടെ ഈ ഓരിയിടല്‍ നല്ലൊരു പശ്ചാത്തല സംഗീതമായേക്കുമെന്ന് അവര്‍ക്കറിയാം.
കുല്ഭൂഷണ് യാദവ് എന്ന ഇന്ത്യന്‍ പൌരനെ കുടുക്കാന്‍ കരണ്‍ ഥാപ്പറിന്റെയൊക്കെ ലേഖനങ്ങള്‍ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്ഥാന് ഉപയോഗിച്ചിരുന്നു എന്ന് മറക്കരുത്.
അതായത് ശോഭാ ഡേ പാകിസ്ഥാന് ചൂണ്ടയില്‍ കൊരുത്ത ഒരിര മാത്രമാണ്. ബ്ലാക്മെയില്‍ ചെയ്യാന്‍ സിനിമകളിലൊക്കെ വില്ലന്മാര് വീട്ടിലെ പട്ടിയെ കൊന്ന് കൊടുത്തയയ്ക്കുന്ന സീനുകള്‍ കണ്ടിട്ടില്ലേ? അതുപോലെയൊന്ന്. അത് കേട്ട് പേടിച്ച് തന്റെ പേരു പുറത്ത് പറയാതിരിയ്ക്കാന്‍ വേണ്ടി പാകിസ്ഥാന് മുതലാളിക്കായി ഇന്ത്യയിലെ വിശ്വസ്ത സാംസ്കാരിക നായകള്‍ അടുത്തുതന്നെ കൂട്ട ഓരിയിടല്‍ തുടങ്ങിയേക്കാം.
നമുക്ക് കാതോര്‍ത്തിരിയ്ക്കാം. പാകിസ്ഥാന് കൂട്ടിലെ മുഴുത്ത നായകളെ ഓരിയിടലിന്റെ ശക്തിയനുസ്സരിച്ച് നമുക്ക് മനസ്സിലാക്കാം.
Discussion about this post