കൊച്ചി: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. കനത്ത മഴയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവക്കും അവധി ബാധകമായിരിക്കും.
എറണാകുളം ജില്ലയിലെ സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ സിലബസിലുള്ള വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗനവാടികൾ എന്നിവക്കും അവധി ബാധകമായിരിക്കും.
മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ലെന്നും വയനാട് കളക്ടർ അറിയിച്ചു.
Discussion about this post