ജമ്മുകാശ്മീർ സന്ദർശിക്കാനുളള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവർണ്ണർ സത്യപാൽ മാലിക്. രാഹുൽ കശ്മീർ വിഷയം രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ വത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാക്കളുടെ സംഘവുമായി രാഹുൽ കശ്മീർ എത്താനുളള നീക്കം നടത്തുന്നത്. കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുളള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും ഗവർണ്ണറുടെ ഓഫീസ് അറിയിച്ചു.
കശ്മീരിലേക്ക് വരാനും സ്ഥിതി ഗതികൾ മനസ്സിലാക്കാനും രാഹുൽ ഗാന്ധിയ്ക്ക് വിമാനം അയച്ചു തരാമെന്ന് ഗവർണ്ണർ പറഞ്ഞിരുന്നു. രാഹുൽ ഇത് സ്വീകരിക്കുന്നതായി മറുപടിയും നൽകിയിരുന്നു. ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാനുളള നിങ്ങളുടെ ക്ഷണം ഞാനും ഒരു കൂട്ടം പ്രതിപക്ഷ നേതാക്കളും ഏറ്റെടുക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് അവിടെ ആക്രമങ്ങൾ നടന്നിട്ടുണ്ടെന്ന രാഹുൽ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗവർണർ കശ്മീർ ശാന്തമാണെന്ന് നിരീക്ഷാൻ ഇവിടെ വരാനും, വിമാനം അയച്ചു തരാമെന്നും വാഗ്ദാനം ചെയ്തത്.
Discussion about this post