എ ഐ സി സി ജനറല്‍ സെക്രട്ടറിയും വിവാദ വ്യവസായി റോബര്‍ട്ട് വധേരയുടെ
ഭാര്യയുമായ പ്രിയങ്ക വധേരയുടെ അടുത്ത സഹായി മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തു. ചൊവാഴ്ചയാണ് സംഭവം നടന്നത്. 370 ാം അനുച്ഛേദം സംബന്ധിച്ച് പ്രിയങ്കാ വധേരയോട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ് സഹായി റിപ്പോര്‍ട്ടറെ കൈയ്യേറ്റം ചെയ്തത്.
പ്രിയങ്കയുടേ അടുത്ത സഹായി സന്ദീപ് സിംഗ് ആണ് മാധ്യമപ്രവര്‍ത്തകനെ കൈകാര്യം ചെയ്തത്്. തികച്ചും സമാധാനപരമായാണ് വാര്ത്താലേഖകന് പ്രിയങ്കയോട് ചോദ്യങ്ങള്‍ ചോദിയ്ക്കാനായി ചെല്ലുന്നത്. ഇത് തടഞ്ഞ സന്ദീപ് സിംഗ് ‘നീ കേട്ടോളൂ, ഇവിടെവച്ച് തന്നെ നിനക്ക് നല്ല അടികിട്ടും. അടിച്ചു നിന്നെ വീഴ്ത്തിയിരിയ്ക്കും’ എന്ന് പറഞ്ഞ് മാധ്മപ്രവര്ത്തകന്റെ കൈയ്യിലെ കാമറയും മൈക്കും പിടിച്ച് വലിച്ച് അയാളെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു’പ്രിയങ്കാജീ ഇത് നോക്കൂ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എന്നെ കൈയ്യേറ്റം ചെയ്യുന്നു’ എന്ന് പിടിവലിയ്ക്കിടെ ലേഖകന്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചെങ്കിലും കേള്‍ക്കാത്തതുപോലെ പ്രിയങ്ക നടന്നു നീങ്ങി.
‘എന്റെ ദേഹത്തു നിന്ന് കൈയ്യെടുക്കൂ’ എന്ന് സന്ദീപ് സിംഗിനോട് പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടര്‍ ക്യാമറ ഓഫ് ചെയ്യരുതെന്ന് ക്യാമറാമാനോട് അഭ്യര്ത്ഥിയ്ക്കുന്നുണ്ടായിരുന്നു. ക്യാമറാമാനെ സന്ദീപ് സിംഗ് പിടിച്ചുതള്ളുന്നതും കാണാമായിരുന്നു. സംഭവം കാമറയില്‍ പതിഞ്ഞെന്ന് ബോദ്ധ്യമായ സന്ദീപ് സിംഗ് അതോടെ തന്ത്രം മാറ്റി. ‘ബിജെപി തന്ന പണം വാങ്ങിയിട്ട് പ്രിയങ്കയെ ചോദ്യം ചെയ്യാന്‍ നടക്കുന്നോടാ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പിന്നീട് അയാളെ ഉന്തിമാറ്റാന്‍ ശ്രമിച്ചത്. വിവാദപരമായ ചോദ്യങ്ങളൊന്നുമല്ല 370ാം വകുപ്പിനെപ്പറ്റിയാണ് ആ വാര്ത്താലേഖകന് ചോദിയ്ക്കാന്‍ ശ്രമിച്ചത്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരേ കറുത്ത കൊടി കാട്ടിയ മാവോയിസ്റ്റ് നേതാവാണ് സന്ദീപ് സിംഗ്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ മാവോയിസ്റ്റ് സംഘടനയായ എ ഐ എസ് എ യുടെ നേതാവായിരുന്നു അയാള്‍. പിന്നീട് വളരെപ്പെട്ടെന്ന് തന്നെ ദുരൂഹമായി രാഹുല്‍ ഗാന്ധിയുടേയും അതിനുശേഷമിപ്പോള്‍ പ്രിയങ്കാ വധേരയുടേയും ഉപദേശിയും വലം കൈയ്യുമായി സന്ദീപ് സിംഗ മാറി. ഇവരോടൊപ്പം എല്ലായിടങ്ങളിലും ഇപ്പോള്‍ സന്ദീപ് സിംഗിനെ കാണാം.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ ഗ്യാങ്ങിലുള്ളതും മാവോയിസ്റ്റ് പ്രവര്ത്തനങ്ങളിലേര്പ്പെട്ടിരുന്നതുമായ പല കമ്യൂണിസ്റ്റ് ഭീകരവാദികളും ഇപ്പോള്‍ രാഹുല്‍ പ്രിയങ്കാ സംഘത്തിലെ ഉന്നതരാണ്. പ്രിയങ്ക- രാഹുല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏകോപിപ്പിയ്ക്കുന്നത് ഈ സംഘമാണ് എന്നാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ തന്നെ പല ഉന്നതരും രഹസ്യമായി സമ്മതിക്കുന്നത്.
Discussion about this post