കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിബു ജോര്‍ജിനെ പോലീസ് അറസ്റ്റു ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് അറസ്റ്റു രേഖപ്പെടുത്തിയത്.
ഇടപ്പള്ളി പ്രശാന്ത് നഗറില്‍ റെല്‍കോണ്‍ റിട്രീറ്റ് ഫല്‍റ്റിന്റെ അഞ്ചാം നിലയില്‍ താമസിച്ചിരുന്ന വേണി, മകള്‍ കിരണ്‍ ന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്.
സിബു തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നു വേണി പറഞ്ഞിരുന്നതായി സഹോദരി ലക്ഷ്മി പറഞ്ഞു. വേണിയുടെ രണ്ടാം ഭര്‍ത്താവായിരുന്നു സിബു. ആദ്യ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് വേണി വളരെ നാളുകളായി സിബുവിനൊപ്പമായിരുന്നു താമസം.
Discussion about this post