ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ചിത്രമായ കല്‍ക്കി ഹിന്ദു വിരുദ്ധമെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില്‍ ഹിന്ദുക്കളെയും ഹൈന്ദവ സംഘടനകളെയും ചിത്രം അപമാനിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു അടയാളങ്ങളെ അപമാനിക്കാന്‍ ഉണ്ടാക്കിയ വികൃത സൃഷ്ടിയെന്നാണ് ചിലരുടെ വിലയിരുത്തല്‍. ആവിഷ്ക്കാരസ്വാതന്ത്ര്യം എന്ന പേരില്‍ ഹിന്ദുക്കളെയും ഹൈന്ദവ സംഘടനകളെയും അപമാനിച്ചാല്‍ നോക്കി ഇരിക്കുന്ന കാലം കഴിഞ്ഞുവെന്നും സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്കുന്നു.
ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.തമിഴ് റോക്കേഴ്സാണ് വ്യാജപ്രിന്റ് പുറത്ത് വിട്ടത്.
ചിത്രത്തിനെതിരെയുള്ള പ്രചരണത്തിനെതിരെ നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ രംഗത്തെത്തി. ചിത്രത്തിനെതരായുള്ള കുപ്രചരണവും, വ്യാജ പതിപ്പ് പങ്കുവയ്ച്ചു കൊണ്ടുള്ള കമന്റിന്റെയും സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചാണ് പ്രശോഭിന്റെ പ്രതികരണം. ‘ആദ്യത്തേത് കാര്യമാക്കുന്നില്ല. പക്ഷേ രണ്ടാമത്തേത് അതിന് താഴെ വന്ന കമന്റ് ആണ്. ക്രിമിനല്‍ കുറ്റം തന്നെയാണ്. കേരളം ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് പോലും സ്വന്തം സിനിമകളെ മാറ്റിവച്ച് ഇറങ്ങിയ ഒരു ഇന്‍ഡസ്ട്രിയാണ്. തകര്‍ക്കാന്‍ നോക്കരുത്.’ പ്രശോഭ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
https://www.facebook.com/prasobh.krishna.5/posts/10158567466377977?__xts__[0]=68.ARDrb9mDvxPOZvlWqHT0z-h6eooYlC8zxKtz_7-fvsar8HFXQXGXCvVKscvef7DKkb2nUieNYvyz511T8S9Ftzi4-bX-gcjETfWOaAskYXF3GvaAZDVEZvSTZujs0_BI_hjV3os4YMD-cVg2AcScPyLgklNWkamrSi97-DojUEx5ENK-K6_pmfHww0dGBMkRwGk9ZhyltBHKrKAw_g&__tn__=-R
‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘കല്‍ക്കി’. പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന് കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post