പന്ത്രണ്ട് വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 11 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമളി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്..
സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം അധികൃതരോട് വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
അതേസമയം, കുട്ടികളുടെ രക്തപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയ ശേഷമേ കേസിൽ തുടർ നടപടിയെടുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post