ലഡാക്ക് ജനതയ്ക്കൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ലെഫ്റ്റനെന്റ് കേണലുമായ എംഎസ് ധോണി. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത ധോണി ലഡാകിലെ ജനങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാനും തയ്യാറായി.സൈനികര്‍ക്കൊപ്പം അദ്ദേഹം ഏറെ നേരം ചിലവഴിച്ചു.
ഇന്നലെ ലേയിലെത്തിയ ധോണിയ്ക്ക് ഉജ്ജ്വല വരേവേല്പാണ് ലഭിച്ചത്. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടക്കുന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തുന്ന ആദ്യ വ്യക്തിയാണ് ധോണി.
Lieutenant Colonel with spending quality time with soldiers at army hospital 🇮🇳❤️#MSDhoni #Dhoni #ParaMSD pic.twitter.com/0DYeHktHxw
— Dhoni Raina Team (@dhoniraina_team) August 14, 2019
നിലവില്‍ ദക്ഷിണ കശ്മീരിലെ 106 ടിഎ ബറ്റാലിയനില്‍ സേവനം അനുഷ്ഠിക്കുകയാണ് ധോണി, . ജൂലൈ 31നാണ് ധോണി ബറ്റാലിയണില്‍ എത്തിയ ധോണിയുടെ സേവനം ഇന്ന് അവസാനിക്കും.
സൈനികര്‍ക്കൊപ്പം ഫുട്ബോളും വോളിബോളും കളിച്ച്, ധോണി അവര്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. കടുത്ത പരിശീനങ്ങളോടും ധോണി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റില്‍ നി്നന് ലീവെടുത്ത് സൈനിക പരിശീലനം നേടിയ ധോണിയ്ക്ക് ലോകമെമ്പാടു നിന്നും പ്രശംസ ലഭിച്ചിരുന്നു.
Discussion about this post