കശുവണ്ടി അഴിമതിക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഡോ.കെ.എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എംഡിയാക്കാന്‍ നീക്കം. ബുധനാഴ്ച സഹകരണവകുപ്പ് സെക്രട്ടറി നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത രതീഷിനെ നിയമിക്കാന്‍ വിജിലന്‍സിന്റെ അനുമതി ചോദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കശുവണ്ടി വികസന കോര്പറേഷന് എം.ഡിയായിരിക്കെ കോടികള്‍ നഷ്ടം വരുത്തിയെന്നായിരുന്നു രതീഷിനെതിരായ ആരോപണം.
ആര്.സുകേശന് ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് കെ.എ രതീഷിനെ എം.ഡിയാക്കാന്‍ നീക്കം തുടങ്ങിയത്. ജൂണ്‍ 18ന് മാധ്യമങ്ങളില്‍ പരസ്യം നല്കി. 14 പേര് അപേക്ഷിച്ചതില്‍ രതീഷ് ഉള്‍പ്പടെ അഞ്ചുേപരെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തി. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായ കമ്മിറ്റി ബുധനാഴ്ച നടത്തിയ ഇന്റര്‍വ്യൂവില്‍ രതീഷും പങ്കെടുത്തു.
പരിചയസമ്പന്നരായ വ്യക്തികളെ പോലും ഒഴിവാക്കിയാണ് കെ.എ രതീഷിനെ തെരഞ്ഞെടുക്കാനൊരുങ്ങുന്നത്. വിജിലന്‍സിന്റ അനുമതി കൂടി കിട്ടിയാല്‍ രതീഷ് കണ്‍സ്യൂമര്‍ഫെഡ് എം.ഡിയാകും. കശുവണ്ടി അഴിമതിക്കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. മാത്രമല്ല, സി.ബി.െഎ അന്വേഷണം തുടരുകയുമാണ്. അങ്ങനെയുള്ള ഒരാള്‍ കണ്‍സ്യൂമര്‍ഫെഡിന്റ എം.ഡി തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് തന്നെ ചട്ടവിരുദ്ധമാണെന്നാണ് ആരോപണം
Discussion about this post