ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ പണപ്പിരിവ്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് സംഭവം.ക്യാമ്പിന്റെ ചുമതലയുണ്ട് എന്ന വ്യാജന സിപിഎം കുറുപ്പംകുളങ്ങര സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടന് പണം പിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇയാള്‍ ക്യാമ്പിന്റെ ചുമതലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ചുമതലയൊന്നും ഇല്ല. സിപിഎം നേതാവിന്റെ പിരിവ് ക്യാമ്പിലുള്ള ചിലര്‍ തന്നെ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.
പരസ്യമായി തന്നെയാണ് ഇയാള്‍ പിരിവ് നടത്തിയത്. കഴിഞ്ഞ തവണയും ഇത് ചെയ്തിരുന്നു എന്ന് ഇയാള്‍ പറയുന്നുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും തഹസീല്‍ദാര്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ പണപ്പിരിവ് പാടില്ലെന്നും, പുറമെ ഉള്ളവര്‍ ഇടപെടരുതെന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് സിപിഎം നേതാവ് പണപ്പിരിവ് നടത്തിയത്.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കോളിനി നിവാസികളടങ്ങുന്ന കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പിലെ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരം നടപടികള്‍ തടയാന്‍ ക്യാമ്പിന്റെ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്നും ആരോപണം ഉണ്ട്.
ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്…തൊലിക്കട്ടി അപാരമാണ് സഖാവെ…വീടും സന്പാദ്യവും എല്ലാം നഷ്ടപ്പെട്ടുവന്ന പാവങ്ങളോട് ഇത് ചെയ്യരുതായിരുന്നു.
Posted by Bindu Thekkethodi on Thursday, August 15, 2019
Discussion about this post