ജമ്മു കാശ്മീരിന് അമിതാവകാശങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ഇന്ത്യയിലെ മുഴുവന്‍ ജനതയുടേയും ദൃഢനിശ്ചയം കാരണമാണെന്ന് ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ജി ഭഗവത് പറഞ്ഞു.ശക്തമായ ഈ തീരുമാനമെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയെ സര്‍സംഘചാലക് അഭിനന്ദിച്ചു.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തെ ഓര്‍ക്കാനും അത് കാത്തുരക്ഷിയ്ക്കാനുള്ള പ്രതിജ്ഞയെടുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനം. ഇന്ത്യയിലെ മുഴുവന്‍ ജനതയുടേയും ദൃഢനിശ്ചയമാണ് ജമ്മുകാശ്മീരില്‍ നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെയുണ്ടെങ്കില്‍ എന്തും നടക്കുമെന്ന് ജനങ്ങള്‍ പറയാറുണ്ട്. അത് പൂര്‍ണ്ണമായും സത്യമാണ്. ദൃഢനിശ്ചയമെടുക്കാന്‍ പ്രാപ്തിയുള്ള മനുഷ്യരെത്തുമ്പോള്‍ അസാധ്യമെന്ന് കരുതിയത് പോലും നടക്കും. സര്‍സംഘചാലക് പ്രധാനമന്ത്രിയെപ്പറ്റി പറഞ്ഞുനിര്‍ത്തി.
നാഗ്പൂരിലെ ഡോക്ടര്‍ ഹെഡ്ഗേവാര്‍ സ്മൃതിമന്ദിരത്തിന്റെ സമീപത്ത് സര്‍സംഘചാലക് ദേശീയപതാകയുയര്‍ത്തി. ആര് എസ് എസ് ആസ്ഥാനത്ത് സര് കാര്യവാഹായ ഭായ്യാജി ജോഷി ദേശീയപതാകയുയര്‍ത്തി.
രാജ്യം മുന്നോട്ടുകുതിയ്ക്കുകയാണ്. ഈ രാഷ്ട്രത്തിലെ മഹാത്മാക്കളുടെ സ്വപ്നം സാക്ഷാത്കരിയ്ക്കപ്പെടുകയാണ്. സാധാരണജനങ്ങളുടെ പ്രത്യാശകള്‍ പൂര്ത്തീകരിയ്ക്കപ്പെടും. ഇന്ത്യ ലോകത്തിന്റെ മുന്നില്‍ ഏറ്റവുമുയരത്തിലെത്തും. ഭയ്യാജി ജോഷി പറഞ്ഞു.
Discussion about this post