മുത്തലാഖ് നിയമപ്രകാരം കേരളത്തിലും അറസ്റ്റ്.കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉസാമിന്റെ ഭാര്യ താമരശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റാണിത്. മുസ്ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരമാണ് കേസെടുത്തത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാം.
Discussion about this post