അഹമദാബാദ്: വിവാദ സ്വാമി ആശാറാം ബാപ്പുവിന്റെ അഹമദാബാദിലെ ആശ്രമത്തിന്റെ പത്ത് ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.
15 വര്‍ഷമായി ആശ്രമത്തിന്റെ കീഴിലുള്ള ഭൂമിയ്ക്ക് ആറുമാസം മുമ്പാണ് കാലാവധി നീട്ടിയത്. അഹമദാബാദ് ജില്ലാ കലക്ടര്‍ രാജ്കുമാര് ബെനിവാലിലായിരുന്നു കരാര്‍ നീട്ടി നല്‍കിയത്. സബര്‍മതി നദിയോട് ചേര്‍ന്ന ഭൂമി തോട്ടം നിര്‍മിക്കുന്നതിനു വേണ്ടിയാണ് ആശ്രമത്തിന് നല്‍കിയത്. എന്നാല്‍, ആ ഭൂമി സബര്‍മതിയോട് ചേര്‍ന്ന് വലിയ ഹാള്‍ നിര്‍മിക്കുകയാണ് ആശ്രമം ചെയ്തത്.
ഇതോടെയാണ് ഭൂമി തിരിച്ച് പിടി്കകാന് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ആശാറാം ബാപ്പു ഇപ്പോള്‍ ജയിലിലാണ്.
Discussion about this post