ഖത്തറിൽ നടന്ന SIIMA അവാർഡ് ദാന ചടങ്ങിൽ കേരളത്തിന് സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്. വേദിയിൽ അവാർഡ് ഏറ്റു വാങ്ങാനെത്തിയ താരം മൈക്കിലൂടെ നിറഞ്ഞ സദസ്സിന് മുന്നിൽ സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
രണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ റിലീഫ് ക്യാമ്പിൽ സമയം ചിലവഴിക്കുന്നവരാണ് അവർ. നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്. മലയാള സിനിമ കൈകോർത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ തന്റെയോ, മോഹന്‍ലാലിന്റെയോ, ടൊവിനോയുടെയോ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കയറി കണ്ടെത്താവുന്നതാണെന്നും പൃഥ്വി പറയുന്നു.
വയനാട്ടിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഒരു ലോഡ് ആവശ്യവസ്തുക്കൾ പൃഥ്വിരാജ് നൽകിയിരുന്നു.കൂടാതെ താന്‍ പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി പൃഥ്വി എറണാകുളം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നല്കാന് തീരുമാനിക്കുകയായിരുന്നു.
Discussion about this post