ശബരിമല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി.
ഇരുമുടിക്കെട്ടുമായി ശരണം വിളിച്ചെത്തിയാണ് ബിനോയ് പതിനെട്ടാം പടി കടന്ന് സന്നിധാനത്തെത്തി ദർശനം നടത്തിയത്. രണ്ട് മക്കളടക്കം എട്ട് പേരടങ്ങുന്ന സംഘമായെത്തിയാണ് ബിനോയ് ശബരീശ ദർശനം നടത്തിയത്.
ബിഹാർ സ്വദേശിനിയായ യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യത്തിലാണ് നിലവിൽ ബിനോയ് കോടിയേരി. ഈ മാസം അവസാനമാണ് ബിനോയിയുടെ ഡി എൻ എ പരിശോധനയുടെ ഫലം വരുക.
Discussion about this post