തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കാൻ സാദ്ധ്യത. അടുത്ത മാസം ഇത് സംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചേക്കും.
ലോക് സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരുടെ 4 മണ്ഡലങ്ങളിലും പി ബി അബ്ദുള്‍ റസാഖിന്റെയും കെ.എം മാണിയുടെയും മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന 2 മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം, പാലാ എന്നി നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. അരൂര്‍ എംഎല്‍എ ആരിഫ് ആലപ്പുഴ മണ്ഡലത്തിലും, എറണാകുളം എംഎല്‍എ ഹൈബി ഈഡന് എറണാകുളത്തും, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന് വടകരയിലും, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങിലിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.
മഞ്ചേശ്വരത്ത് പി ബി അബ്ദുൾ റസാഖിന്റെയും പാലായിൽ കെം എം മാണിയുടെയും നിര്യാണങ്ങളെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post