ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ അതിർത്തിയിൽ സംഘർഷം കൂടുകയാണ്. ഈ സംഘർഷങ്ങൾക്കിടയിൽ പാക്കിസ്ഥാൻ വധു വരന്മാർക്ക് ഇന്ത്യയിൽ വച്ച് മാംഗല്യം. പാക്കിസ്ഥാനിലെ മഹേശ്വരി സമുദായത്തിൽ പെട്ട വധൂ വരൻമാരാണ് ഗുജറാത്തിലെ രാജ് കോട്ടിൽ നടന്ന സമൂഹ വേദിയിൽ വിവാഹിതരായത്.
പാക്കിസ്ഥാനിലെ കറാച്ചി മേഖലകളിൽ നിന്നാണ് മഹേശ്വരി സമുദായത്തിൽ പെട്ട വധൂ വരന്മാർ ഇന്ത്യയിലെത്തിയത്.പാക്കിസ്ഥാൻ നിയമമനുസരിച്ച് ആചാര പ്രകാരവും ചടങ്ങുകളോടെയുളള വിവിഹം അനുവദനീയമല്ല. അതിനാലാണ് ഇവർ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയത്.
മഹേശ്വരി സമുദായത്തിൽ പെട്ടവർ രാജ്കോട്ടിൽ എത്തിയാണ് വിവാഹ ചടങ്ങ് നടത്താറുളളത്്. ഒരേ വേദിയിൽ നിരവധി വധൂ വരന്മാരാണ് വിവാഹം കഴിക്കുക. രാജ്കോട്ടിൽ പാട്ടും ,നൃത്തവും അടക്കമുളള പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം. ഇന്ത്യയിൽ രാജ് കോട്ട്, കച്ച് എന്നിവിടങ്ങളിൽ മഹേശ്വരി സമുദായത്തിൽ പെട്ടവർ ഉണ്ട്. വിഭജന കാലത്ത് കുറേ കുടുംബങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Discussion about this post