61 കിലോ ചന്ദനത്തടി കടത്തിയ കേസില്‍ സിപിഎം നേതാക്കളടക്കം മൂന്ന് പേരെ വനംവകുപ്പ് ഫൈഌയിങ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മാമല സ്വദേശി ജോസ് ചാക്കോ (60), വെള്ളാരംകുന്ന് സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ സജി തോമസ് (39), ചേരുംതടത്തില്‍ വില്‍സണ്‍ ജോസ് (47) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് മൂവര്‍ സംഘത്തെ ചപ്പാത്തില്‍ വെച്ച് പിടികൂടിയത്.
ചന്ദനത്തടി കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റടിയില്‍ എടുത്തു. ചന്ദനം കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഫ്ളൈയിങ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സിപിഎം കുമളി ലോക്കല്‍ കമ്മിറ്റിയംഗമാണ് സജി തോമസ്.
കട്ടപ്പന ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ എം.പി. പ്രസാദ്, എസ്എഫ്ഒ പി.എ. ഷാജിമോന്‍, ബിഎഫ്ഒ മാരായ കെ.കെ പ്രമോദ്, പ്രിന്‍സ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Discussion about this post