ലണ്ടന്‍: ശീതളപാനീയങ്ങളുടെ ദൂഷ്യവശം മനസ്സിലാക്കി അമിതോപയോഗം കുറയ്ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരും രംഗത്ത്.ഇതിന്റെ ഭാഗമായി കൊക്കക്കോള,പെപ്സി എന്നിവയുടെ നികുതി 20 ശതമാനയി ഉയര്‍ത്താനാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം.
കോളയിലും മറ്റും ഉപയോഗിക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിനു ഹാനികരമാണെന്നാണ് കണ്ടെത്തല്‍.ഇതിന്റെ അമിത ഉപയോഗം മൂലം ബ്രിട്ടണില്‍ ഒരു വര്‍ഷം 70,000പേരാണ് മരിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിനു നഷ്ടം 60,000കോടി രൂപയുമാണ്.ഇത് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും എന്നും ബ്രിട്ടീഷ് ആരോഗ്യ വിഭാഗം ആഭിപ്രായപ്പെട്ടു.
നികുതി 20ശതനമായി ഉയര്‍ത്തുന്നതോടെ ബ്രിട്ടണില്‍ കോളയുടെ വില 1.50 പൗണ്ടില്‍ നിന്നും 1.80 പൗണ്ടായി ഉയരും.ഈ നികുതി കൊണ്ട് പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വിലക്കുറവ് ഏര്‍പ്പെടുത്താനാകും എന്നാണ് കണക്കു കൂട്ടല്‍.
Discussion about this post