പിഎസ്സി പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേടാരോപിച്ച് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ രംഗത്ത്. പരീക്ഷയിലെ നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും വളളി പുളളി തെറ്റാതെ ഒരു ഗൈഡില്‍ നിന്നു തന്നെ ചോദിച്ചു എന്നതാണ് പരാതി. തെളിവുകളടക്കം പരാതി നല്‍കിയെങ്കിലും ഇതവഗണിച്ച് നിയമന നടപടികളുമായി മുന്നോട്ടു പോവുകയാണ് പിഎസ്സി.
ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിനായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുളള പിഎസ്സി പരീക്ഷ. 100 ചോദ്യങ്ങളടങ്ങിയ ചോദ്യക്കടലാസിലെ 80 എണ്ണവും വന്നതാകട്ടെ യൂണിവേഴ്സല്‍ പബ്ലിക്കേഷന്‍സിന്റെ ഗൈഡില്‍ നിന്നും. ഗൈഡില്‍ നിന്നുളള ചോദ്യങ്ങളില്‍ പേരിനു പോലും ഒരു മാറ്റം വരുത്താതെയാണ് പിഎസ്സി ചോദ്യക്കടലാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്.
പരീക്ഷയെഴുതിയ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഗൈഡില്‍ നിന്നാണ് ചോദ്യങ്ങള്‍ വരികയെന്ന സൂചന നേരത്തെ കിട്ടിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Discussion about this post