യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച പുറപ്പെടും. ആദ്യത്തെ അഞ്ച് വർഷത്തിനിടയിൽ രണ്ട് വർഷം യു.എ.ഇ സന്ദർശിച്ചിരുന്നു. രണ്ടാം വട്ടം ചുമതലയേറ്റ ശേഷം ആദ്യ യു.എ.ഇ സന്ദർശനമാണിത്. ബഹ് റൈൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് മോദി മനാമയിലേക്ക് പോകുമെന്ന് സൂചനയുണ്ട്.ബഹ്റൈൻ യാത്രയ്ക്കിടയിൽ യു.എ.ഇ സന്ദർശിക്കാനാണ് ഒരുങ്ങുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യു.എ.ഇ നേതാക്കളുമായി നല്ല സൗഹൃദമാണ് ഇന്ത്യയ്ക്ക് ഉളളത്. ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടന്നപ്പോഴാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അതേസമയം ബഹ്റൈനിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പതിനായിരത്തോളം പേർ ഇതു വരെ രജിസ്റ്റർ ചെയ്തു.പക്ഷെ വേദിയും സമയവും പ്രഖ്യാപിച്ചിട്ടില്ല. അവിടെയുളള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post