ഡൽഹി യൂണിവേഴ്സിറ്റി ക്യാംപസിന് പുറത്ത് സവർക്കറുടെ പ്രതിമ സ്ഥാപിച്ച് എ.ബി.വി.പി നേതാക്കൾ. സവർക്കർക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്ങ് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കയാണ് എ.ബി.വി.പി പ്രതിമകൾ സ്ഥാപിച്ചത്.
പ്രതിമ ക്യാംപസിന് പുറത്താണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കോളേജ് എ.ബി.വി.പി അധ്യക്ഷൻ ശക്തി സിങ്ങ് പറഞ്ഞു. എന്നാൽ പ്രതിമ സ്ഥാപിച്ചതിനെതിരെ കോൺഗ്രസ് അനൂകുല സംഘടനകളും ഇടത് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post