കൊല്ലം പത്തനാപുരത്ത് സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
രാത്രിയോടെ സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മില്‍ത്തല്ലുകയായിരുന്നു.
ആക്രമണത്തിനിടെ പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തല്ലിത്തകര്‍ത്തു. സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചു. പ്രാദേശിക പ്രശ്നങ്ങളാണ് തമ്മില്‍ത്തല്ലിന് കാരണമെന്നാണ് സൂചന.
Discussion about this post