ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ സംഘം വീണ്ടുമെത്തി. ചിദംബരത്തെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയത്.രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് ചിദംബരം അറിയിച്ചെങ്കിലും ഇത് സിബിഐ മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് നടപടികള്‍. ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്റെ വീട്ടില്‍ ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചിരുന്നു.
ഇന്നലെ ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘത്തിന് ചിദംബരത്തെ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ സാധിച്ചിട്ടില്ല. തുടര്‍ന്ന് സംഘം മടങ്ങിയെങ്കിലും ഇന്ന് രാവിലെ തന്നെ വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തുകയായിരുന്നു.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രിംകോടതിയില്‍ ചിദംബരം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇന്നു രാവിലെ 10.30 നു മാത്രമേ ഹര്‍ജി പരിഗണിക്കാനാകൂ എന്ന് അഭിഭാഷകന് കപില്‍ സിബലിനെ റജിസ്ട്രാര്‍ അറിയിച്ചു.
Discussion about this post