മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം രാജ്യവിടുന്നത് തടയാൻ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് പുതിയ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സി.ബി.ഐ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൈകീട്ടോടെയാണ് പുതിയ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നത് തടയാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഐ.എൻ.എക്സ് മീഡിയ കേസിൽ അറസ്റ്റ് ഒഴിവാക്കാൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി. ചിദംബരത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗസ് നേതാവുമായ കപിൽ സിബലാണ് ഹാജരായത്. ഐ.എൻ.എക്സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.
Discussion about this post