ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 2 ചന്ദ്രന്റെ രണ്ടാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.50ന് പേടകം ഭ്രമണം ആരംഭിച്ചതായി ഐ എസ് ആർ ഒ ചെയർമാൻ ഡോക്ടർ കെ. ശിവൻ അറിയിച്ചു. അടുത്ത ഭ്രമണം ഓഗസ്റ്റ് 28ന് രാവിലെ 5:30 മുതല്‍ രാവിലെ 6:30 വരെയാണ് നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#ISRO
Second Lunar bound orbit maneuver for #Chandrayaan2 spacecraft was performed successfully today (August 21, 2019) beginning at 1250 hrs ISTFor details please visit https://t.co/cryo8a7qre pic.twitter.com/MpiktQOyX6
— ISRO (@isro) August 21, 2019
ലാൻഡർ വിക്രവും റോവർ പ്രഗ്യാനും പൂർണ്ണ സജ്ജമാണെന്നും ഐ എസ് ആർ ഒ വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിന് പേടകത്തിൽ നിന്നും വേർപെടുന്ന ലാൻഡർ വിക്രം സെപ്റ്റംബർ ഏഴാം തീയതി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും.
അപര്യവേഷിതമായ ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ തേടി റോവർ പ്രഗ്യാൻ ലാൻഡറിൽ നിന്ന് സാവധാനം ദൗത്യത്തിലേക്ക് പ്രവേശിക്കും.
Discussion about this post