ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ ഖജനാവില്‍ പാര്‍ട്ടി ഫണ്ടിന്റെ അഭാവം.അധികാരത്തിലേറി കുറച്ചു നാള് കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി ഫണ്ടെല്ലാം തീര്‍ന്നു.ആയതിനാല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണം ജനങ്ങളില്‍ നിന്നും സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഡല്‍ഹി നിവാസികളോട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു.ഓരോരുത്തരും പത്തു രൂപയെങ്കിലും സംഭാവന ചെയ്യണമെന്നും കേജ്രിവാള് വ്യക്തമാക്കി.
പണം ആവശ്യപ്പെടുപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാനൊരു വിചിത്രനായ മുഖ്യമന്ത്രിയാണെന്ന്. നിങ്ങളാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും നിങ്ങളോടുതന്നെ ഞാന്‍ പണം ചോദിക്കുന്നു. ഞങ്ങള്‍ക്കു വേണമെങ്കില്‍ മറ്റു പല തെറ്റായ മാര്‍ഗങ്ങളിലൂടെയും പണം കണ്ടെത്താം. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യുന്നവരല്ല. നിങ്ങള്‍ നല്കുന്ന ഓരോ 10 രൂപയും സത്യസന്ധമായി ഭരണം നടത്താന്‍ ഞങ്ങളെ പ്രചോദിപ്പിക്കും. ജനങ്ങള്‍ നല്കുന്ന ഓരോ രൂപയ്ക്കും വ്യക്തമായ കണക്കുണ്ട്’ ഇങ്ങനെയാണ് കെജ്രിവാള് ജനങ്ങളോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ നല്കുന്ന സഹായത്തിന് സഹായത്തിന് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിനു മുന്‍പും കേജ്രിവാള് പാര്‍ട്ടി ഫണ്ടിലേക്ക് പണശേഖരണം നടത്തിയിരുന്നു.തിരഞ്ഞെടുപ്പ് സമയത്ത് ഓണ്‍ലൈന്‍ വഴി കോടിക്കണക്കിനു രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് എത്തിയത്.
Discussion about this post