പത്തനാപുരം: ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങളിൽ വീണ്ടും ഭാരതാംബയായി നടി അനുശ്രീ. പത്തനാപുരം കമുകുംചേരി തിരുവിളങ്ങോനപ്പന് ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. സിനിമാ തിരക്കുകള്‍ക്കിടയിലും എല്ലാ അഷ്ടമി രോഹിണി ആഘോഷങ്ങളിലും പങ്കെടുക്കാൻ അനുശ്രീ എത്താറുണ്ട്. ആ പതിവ് താരം ഇക്കുറിയും മുടക്കിയില്ല.
ഇതിന് മുൻപും ഭാരതാംബയായി ഘോഷയാത്രയിൽ പങ്കെടുത്തിട്ടുള്ള അനുശ്രീക്ക് സൈബർ ആക്രമണങ്ങളും ഒറ്റപ്പെടുത്തലുകളും നിരവധി തവണ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എങ്കിലും വീണ്ടും ഭാരതാംബയായി രംഗത്ത് വന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമായാണെന്ന് നടി വ്യക്തമാക്കി. എന്നെ വിളിച്ചത് ബാലഗോകുലമാണ്. എല്ലാ തവണയും അവർ വിളിക്കാറുണ്ടെന്നും ഇത് കുട്ടിക്കാലം മുതൽക്കുള്ള പതിവാണെന്നും അനുശ്രീ ഇതിന് മുൻപും വ്യക്തമാക്കിയിരുന്നു.
Discussion about this post